ആഴക്കടലിൽ ഇരുപത്തിഅയ്യായിരം കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് തിരിച്ചടി. കേസിൽ പ്രതിചേർക്കപ്പെട്ട ഇറാൻ പൗരനെ കോടതി കുറ്റവിമുക്തനാക്കി. ഇറാൻ  പൗരനായ സുബൈറിനെയാണ് എറണാകുളം ഏഴാം അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. 

രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടക്കേസായിരുന്നു ഇത്. ബോട്ടിൽ കടത്തിയ 2500 കിലോ മെത്തഫേറ്റമിൻ നേവിയുടെ സഹായത്തോടെയാണ് എൻസിബി പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ ബോട്ട് കടലിൽ മുക്കി രക്ഷപ്പെട്ടു. 2022 മേയിലായിരുന്നു എൻസിബിയുടെ ലഹരിവേട്ട. പ്രതിക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിൻ സ്റ്റാൻലി എന്നിവർ ഹാജരായി.