ഗോപൻ സ്വാമിയുടെ വീട്ടുകാര്‍ പറഞ്ഞതുപോലെ തന്നെയായിരുന്നു സമാധി പൊളിച്ചപ്പോള്‍ കണ്ടതെന്ന് നെയ്യാറ്റിന്‍ കര കൗണ്‍സിലര്‍ പ്രസന്നകുമാര്‍. തലയില്‍ സ്ളാബ് മുട്ടിയിരുന്നില്ലെന്നും വാ തുറന്ന നിലയിലായിരുന്നുവെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഗോപന്‍ സ്വാമിയുടെ മൃതദേഹമാണെന്ന് ഉറപ്പിക്കാം. കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയാണ്. മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരിക്കുന്നത്.