കോട്ടയം മെഡിക്കൽ കോളജിൽ ഫൊറൻസിക് വിഭാഗം മേധാവി മാനസികമായി പീഡിപ്പിക്കുന്നതായി മെഡിക്കൽ വിദ്യാർഥിയുടെ പരാതി. ഫോറൻസിക് വിഭാഗം പി.ജി വിദ്യാർഥി ഡോ.വിനീത് കുമാറാണ് പരാതിക്കാരൻ. എന്നാൽ പരാതിയിൽ പ്രതികരിക്കാൻ ആരോപണ വിധേയായ ഫോറൻസിക് വിഭാഗം മേധാവി ഡോ.ലിസ ജോൺ തയ്യാറയില്ല.
തന്നെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഡോ ലിസ ജോൺ പരസ്യമായി അധിക്ഷേപിക്കുന്ന ഈ ശബ്ദ സന്ദേശമടക്കം ഉൾപ്പെടുത്തിയാണ് വിനീതിൻ്റെ പരാതി. നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നു. പരസ്യമായി അസഭ്യം വിളിച്ചതായും പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിനീത് .സ്ത്രീ പീഡന പരാതി നൽകി കേസിൽ കുടുക്കുമെന്നും ഭീഷണി. പഠനാവശ്യങ്ങൾക്ക് മോർച്ചറിയിൽ കയറ്റാതെയും കേസുകൾ നൽകാതെയും വിലക്കിയെന്നു പരാതിക്കാൻ.
മുഖ്യമന്ത്രി , ആരോഗ്യ മന്ത്രി , മനുഷ്യാവകാശ കമ്മീഷൻ , യുവജന കമ്മീഷൻ എന്നിവിടങ്ങളിലെല്ലാം പരാതി നൽകി. പരാതികളിൽ നടപടി ഒന്നും ഇതുവരെ ഉണ്ടായില്ല.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി ഇരു കൂട്ടരുടെയും മൊഴി രേഖപ്പെടുത്തി. ഉത്തരവാദിത്തപ്പെട്ടവരെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും ആരോപണ വിധേയായ വകുപ്പ് മേധാവി ഡോക്ടർ ലിസ ജോൺ പ്രതികരിച്ചു.