കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് പുതുവര്‍ഷാഘോഷം. തിരുവനന്തപുരം വികാസ് ഭവനില്‍ ഇന്ന് നടത്തിയത് നേരത്തെ മാറ്റിവച്ച ആഘോഷം. ഡയറക്ടര്‍ അദീല അബ്ദുള്ള ഡല്‍ഹിയിലായിരിക്കെയായിരുന്നു ആഘോഷം. സംഭവം ദൗര്‍ഭാഗ്യകരമെന്നും അന്വേഷിച്ച് നടപടി വേണമെന്നും സിപിഐ സര്‍വീസ് സംഘടന ആവശ്യപ്പെട്ടു.