കോഴിക്കോട് താമരശേരിയിൽ രോഗിയായ അമ്മയെ വെട്ടിക്കൊന്ന ലഹരിക്ക് അടിമയായ മകൻ പിടിയിൽ. അടിവാരം കായിക്കൽ സുബൈദയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെട്ട ആഷിക്കിനെ നാട്ടുകാർ പിടി കൂടി പൊലീസിന് കൈമാറുകയായിരുന്നു. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിലായിരുന്നു സുബൈദ. ഏറെ നാളായി ബംഗളൂരുവിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ആഷിക്. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും