മലപ്പുറം ചോക്കാട് അടയ്ക്ക പെറുക്കാൻ പോയ ദളിത് വയോധികയെ അജ്ഞാതൻ വെട്ടിപ്പരുക്കേൽപ്പിച്ചു. പരുത്തിപ്പറ്റ കോളനിയിലെ ഏലച്ചോലക്കാളിക്കാണ് പരുക്കേറ്റത്. അടയ്ക്ക പിറക്കുന്നതിനിടെയാണ് കാളിക്ക് വെട്ടേറ്റത്. ഇടതു കൈക്കാണ് പരുക്കേറ്റത്. വെട്ടിയ ആൾ തോട്ടം ഉടമയുടെ ബന്ധുവാണെന്നും പേരറിയില്ലെന്നും കണ്ടാൽ അറിയാം എന്നും കാളി പറയുന്നു. കൈക്ക് രണ്ടുപ്രാവശ്യം വെട്ടിയിട്ടുണ്ട്.
പരുക്കേറ്റ് രക്തം വാർന്ന നിലയിലാണ് കാളി കാളികാവ് സി എച്ച് സി യിൽ ചികിത്സ തേടിയത്. കൈക്ക് ആഴത്തിൽ മുറിവുണ്ട്. പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം കാളി നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതനാണ് സംഭവം പൊലീസിൽ അറിയിച്ചത്. ആക്രമിച്ച ആൾ പലതവണ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് കാളി പറയുന്നു. കാളികാവ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.