തൃശൂർ കേരളവർമ്മ കോളേജ് വിദ്യാർഥികളെ കാർ ഇടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രിൽ 19 നാണ് വധശ്രമം. ബൈക്കിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച ശേഷം മണവാളൻ ഒളിവിൽ പോയി. മുഹമ്മദ് ഷഹീൻ ഷാ എന്നാണ് യഥാർഥ പേര്. തൃശൂർ എരനല്ലൂർ സ്വദേശിയാണ്.
തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സുണ്ട്. കേരളവർമ്മ കോളജിന് സമീപത്തു മദ്യപിച്ചത് ചോദ്യം ചെയ്ത വിദ്യാർഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കുടക്കിൽ നിന്നാണ് പിടികൂടിയത്.