മൈസൂരുവില്‍ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം മലയാളി വ്യവസായിയെ മർദ്ദിച്ച ശേഷം കാറും1.5 ലക്ഷം രൂപയും കൊള്ളയടിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ വ്യവസായി അഷ്റഫ്, ഡ്രൈവർ സൂഫി എന്നിവർക്കെതിരെയാണ് ആക്രമണമുണ്ടായത്.
മൈസുരു–മാനന്തവാടി റോഡില്‍ ജയാപുര ഹാരേഹള്ളിയില്‍ പട്ടാപകലിലാണ് ഈ കൊള്ള രാവിലെ 9.15 ഓടെ കേരളത്തില്‍ നിന്നു മൈസുരുവിലേക്കു വരികായിരുന്ന എസ്.യു.വി. കാര്‍ മുഖം മൂടി സംഘം ആക്രമിക്കുകയായിരുന്നു. ഏറെ നേരെ രണ്ടു കാറുകളിലായി പിന്തുടര്‍ന്നിരുന്ന സംഘം ഹരേഹള്ളിയിലെത്തിയപ്പോള്‍ വാഹനം കുറുകെയിട്ടു തടസപ്പെടുത്തി. മുഖം മൂടി ധാരികളായ നാലുപേര്‍ ചാടിയിറങ്ങി എസ്.യു.വിയില്‍ ഉണ്ടായിരുന്നവരെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി.
ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്നവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നുഗ്ലാസുകള്‍ തല്ലിതകര്‍ത്ത സംഘം കാറിലുണ്ടായിരുന്നവരെ വലിച്ചു പുറത്തിറക്കി മര്‍ദ്ദിച്ചു ശേഷം കാറുമായി സംഘം രക്ഷപെട്ടു. കാർ പിന്നീട് സമീപഗ്രാമത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാറിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ നഷ്ടമായി. ബത്തേരിയിൽ നിന്ന് എച്ച്.ഡി. കോട്ടയിലേക്ക് അടയ്ക്ക വാങ്ങാനായി വരികയായിരുന്ന വ്യാപരി അഷ്റവും ഡ്രൈവര്‍ സുല്‍ഫിയുമായിരുന്നു കാറിലുണ്ടായിരുന്നത്.
ബീദർ, മംഗളൂരു എന്നിവിടങ്ങളിലെ ബാങ്ക് കവർച്ചയ്ക്ക് പിന്നാലെ സമാന രീതിയിൽ കവര്‍ച്ചയുണ്ടായതോടെ അതീവ ജാഗ്രതയോടെയാണു കേസ് അന്വേഷണം. കവര്‍ച്ചക്കാര്‍ മാനന്തവാടി ഭാഗത്തേക്കാണു പോയതെന്ന സൂചനയെ തുടര്‍ന്നു അതിര്‍ത്തി ചെക്ക് പോസ്റ്റ് അടച്ചു പരിശോധ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. മൈസുരു പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.