അങ്കമാലിയിൽ ഒറിജിനിലെ വെല്ലുന്ന ഫോട്ടോസ്റ്റാറ്റ് ലോട്ടറികളുമായി തട്ടിപ്പ്. കച്ചവടക്കാരനെ കബളിപ്പിച്ച് ഇരുപതിനായിരം രൂപ തട്ടിയെടുത്തു. ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
മറ്റൂർ സെൻ്റ് ജോർജ്ജ് കോംപ്ലക്ക്സിൽ ലോട്ടറി കച്ചവടം നടത്തുന്ന മൂഴയിൽ ലക്കി സെന്ററിൽ തട്ടിപ്പ് നടന്നത്. ജനുവരി പതിനഞ്ചിന് നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി 125 ൻ്റെ നാലുസിരിയലുകളിലെ ഒരേ നമ്പറിലുള്ള ടിക്കറ്റുകളുടെ ഫോട്ടോസ്റ്റാറ്റ് നൽകിയായിരുന്നു തട്ടിപ്പ്. പതിനെട്ടാം തീയതി കടയിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആളാണ് തട്ടിപ്പിന് പിന്നിൽ. സ്കൂട്ടറിലെത്തിയ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് കൈമാറിയത് ഫോട്ടോസ്റ്റാറ്റ് ലോട്ടറികളാണ്. മൊബൈൽ ആപ്പിൽ ടിക്കറ്റുകൾ സ്കാനിംഗിന് വിധേയമാക്കിയപ്പോൾ സമ്മാനതുക കാണിച്ചിരുന്നു. പിന്നീട് നടത്തിയ സൂഷ്മ പരിശോധനയിലാണ് ടിക്കറ്റ് വ്യജമാണ് മനസിലായത്. ഫോട്ടോ സ്റ്റാറ്റ് ടിക്കറ്റിലും സമ്മാനതുക കാണിക്കുന്നത് ടിക്കറ്റിന്റെ സുരക്ഷാ പ്രശ്നമാണെന്ന് കടയുടമ്മ പറയുന്നു. പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കാലടി പോലിസിൽ പരാതി നൽകി.
അങ്കമാലിയിൽ ഒറിജിനിലെ വെല്ലുന്ന ഫോട്ടോസ്റ്റാറ്റ് ലോട്ടറികളുമായി തട്ടിപ്പ്. കച്ചവടക്കാരനെ കബളിപ്പിച്ച് ഇരുപതിനായിരം രൂപ തട്ടിയെടുത്തു. ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.