കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭാര്യ സുഷമയുടേത് കൊലപാതകം. കൃഷ്ണപുരം കൊച്ചുമുറി സ്വദേശികളായ സുധൻ, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത് സുഷമയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ ശേഷം സുധൻ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് പൊലിസിൻ്റെ നിഗമനം
ഇന്നലെ രാവിലെ വീടിനു സമീപം സുധനെ മരത്തിൽ തൂങ്ങിയ നിലയിലും കാണാതായ ഭാര്യ സുഷമയെ വൈകിട്ട് തൊട്ടടുത്ത കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. തലയ്ക്കു പിന്നിൽ അടിയേറ്റതാണ് സുഷമയുടെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് നിഗമനം.
സുഷമയെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്തുള്ള പായൽ മൂടിയ കുളത്തിൽ തള്ളുകയായിരുന്നു. സുഷമയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. നട്ടെല്ലും വാരിയെല്ലും ഒടിഞ്ഞിട്ടുണ്ട്. സുധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സുഷമയെ രാവിലെ മുതൽ കാണാനില്ലായിരുന്നു. കുളത്തിലേക്കുള്ള വഴിയിൽ രക്തപാടുകൾ കണ്ട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സുഷമയെ കൊലപ്പെടുത്തിയ ശേഷം വലിച്ചിഴച്ച് പായൽ മൂടിയ കുളത്തിൽ തള്ളുകയായിരുന്നു. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല