നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര സ്വന്തം വീട്ടില്‍ താമസിച്ചത് ജാമ്യവ്യവസ്ഥ ലംഘിച്ച്. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് വ്യവസ്ഥ ഉണ്ടായിരിക്കെയാണ് പ്രതി സ്വന്തംവീട്ടില്‍ കഴിഞ്ഞത്. ചെന്താമര കൊലവിളി മുഴക്കിയിട്ടും കേസെടുക്കാത്തതും പൊലീസിന്‍റെ വീഴ്ചയായി. ലോക്കല്‍ പൊലീസിനെതിരായാണ് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും. അതേസമയം, ഡിസംബര്‍ 29ന് ചെന്താമരയ്ക്കെതിരെ പരാതി നല്‍കിയിരുന്നെന്നും, അന്ന് പ്രതിയെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചതല്ലാതെ  കുടുംബത്തിന് സുരക്ഷയൊരുക്കിയില്ലെന്നും കൊല്ലപ്പെട്ട സുധാകരന്‍റെ മകള്‍ അഖില പറഞ്ഞു.

കൊലവിളി മുഴക്കിയിട്ടും കേസെടുക്കാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്ന് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സുധാകരനും കുടുംബവും പരാതി നല്‍കിയിട്ടും കേസെടുക്കാതെ പ്രതിയെ ശാസിച്ചുവിട്ടു. പൊലീസ് പ്രതിക്കൂട്ടില്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും.

അതിനിടെ പ്രതിചെന്താമരയുടെ വീട്ടിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച വടിവാൾ കണ്ടെടുത്തു. വടിവാളിന്റെ അറ്റത്ത് കമ്പ് വെച്ചുകെട്ടി സുധാകരനെ പ്രതി വെട്ടി വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുധാകരന്റെ അമ്മ ലക്ഷ്മിയെയും പ്രതി വടിവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ ശേഷം  ഓടി മറയുകയായിരുന്നു. ചെന്താമരയുടെ വീട്ടിൽനിന്ന് ഒഴിഞ്ഞ വിഷക്കുപ്പിയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

കൃത്യം നടത്തിയ ശേഷം പ്രതി ഓടി പോയത് സഹോദരൻ രാധയുടെ വീട്ടിലേക്കാണ്. രാധയുടെ വീട്ടിലെത്തി കുളിച്ച ശേഷമാണ് പ്രതി ഒളിവിൽ പോയത്. ചോദ്യം ചെയ്യലിനായി ചെന്താമരയുടെ സഹോദരൻ രാധയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ENGLISH SUMMARY:

The accused in the Nenmmara double murder case, Chenthamara, violated bail conditions by residing in her own house despite being barred from entering the Nenmmara Panchayat. This violation, along with the failure to act on prior warnings, has been flagged as a lapse by the state Special Branch.