TOPICS COVERED

ചെറിയനാട് ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് 14 വര്‍ഷത്തിനുശേഷം ജയില്‍ മോചനത്തിന് വഴി തുറന്നത് നല്ല നടപ്പും സ്ത്രീയെന്ന പരിഗണന നൽകണമെന്ന് കാണിച്ച്  സമർപ്പിച്ച അപേക്ഷയും. 2009 നവംബര്‍ ഏഴിനാണു ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. വഴിവിട്ട ബന്ധങ്ങളും പ്രണയവും പ്രതികാരവും ഒത്തുചേര്‍ന്നപ്പോഴാണ് മരുമകള്‍ ഷെറിന്‍ ഭര്‍ത്തൃപിതാവിന്‍റെ കൊലപാതകിയായത്.

2001ലാണ് ധനിക കുടുംബത്തിലെ ശാരീരിക വെല്ലുവിളികളുള്ള ബിനു പീറ്ററുമായി  ഷെറിന്‍റെ വിവാഹം നടന്നത്. ബിനുവിന്‍റെ ഭാവി സുരക്ഷിതമാക്കാനാണ് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിലെ അംഗമായിരുന്ന ഷെറിനുമായി വിവാഹം നടത്തിയത്. എന്നാല്‍ വൈകാതെ ഇരുവരുടെയും ബന്ധം മോശമായി. ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭർതൃപിതാവ് വധിക്കപ്പെട്ടു. സ്വത്തവകാശത്തില്‍ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചത് എന്നായിരുന്നു കേസ്. ഷെറിനായിരുന്നു ഒന്നാംപ്രതി.

സമൂഹമാധ്യമമായ ഓര്‍ക്കുട്ട് വഴിയെത്തിയ സുഹൃത്തായിരുന്നു കേസിലെ രണ്ടാം പ്രതിയായ ബാസിത് അലി. കൂട്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനു റഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് കാരണവരെ വധിച്ചത്. ഈ പ്രതികള്‍ ജയിലിൽ തുടരുകയാണ്. 2010 ജൂൺ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ആദ്യം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. പിന്നീട് നെയ്യാറ്റിൻകര വനിതാ ജയിലിലേക്കു മാറ്റി. അവിടെവച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചത് പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഇവിടെവച്ച് വെയിൽ കൊള്ളാതിരിക്കാൻ ജയിൽ ഡോക്ടർ ഷെറിന് കുട അനുവദിച്ചത് വിവാദമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റുകയായിരുന്നു.

also read: ഭാസ്ക്കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന് മോചനം

മന്ത്രിസഭായോഗത്തിലാണ് ഷെറിന് ജയിൽമോചനം അനുവദിച്ച് തീരുമാനമായത്. തന്റെ മകൻ പുറത്തുണ്ടെന്നും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു.

ENGLISH SUMMARY:

Bhaskara karanavar Murder Case: The accused Sherin will be released; The way for Sherin's release was opened for good behavior and a petition submitted showing that she should be treated as a woman; When misguided relationships, love and revenge came together, daughter-in-law Sherin became the murderer of her husband's father