ആലപ്പുഴ മണ്ണഞ്ചേരിയിൽ യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. ഭർത്താവ് മർദിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനും പരുക്കേറ്റു.
മർദനത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. മണ്ണഞ്ചേരി സ്വദേശി ശരണ്യ ആണ് ഭർത്താവ് സനലിനെതിരെ ആലപ്പുഴ ഡിവൈഎസ്പി എം. ആർ മധുബാബുവിന് പരാതി നൽകിയത്. കൈക്കുഞ്ഞിനെ കൈയിൽ എടുത്തു കൊണ്ട് നിൽക്കുമ്പോഴാണ് ഭർത്താവ് മർദിച്ചത്. തുടർച്ചയായി യുവതിയുടെ കരണത്തടിക്കുന്നത് സിസി ടിവി ദൃശ്യങ്ങളിൽ കാണാം ശക്തമായ അടിയിൽ അമ്മയുടെയും കുഞ്ഞിൻ്റെയും തലകൾ തമ്മിൽ കൂട്ടിയിടിച്ചാണ് കുഞ്ഞിന് പരുക്കേറ്റത്.
കഴുത്ത് ഞെരിക്കാനും ശ്രമിച്ചതായും പരാതിയിൽ പറയുന്നു. അമ്മയും കുഞ്ഞു അലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. നേരത്തെയും പല തവണ മർദിച്ചിട്ടുണ്ടെന്ന് ശരണ്യയുടെ പരാതിയിൽ ഉണ്ട്. പൊലീസിൽ പരാതി നൽകിയപ്പോഴെല്ലാം കുടുംബ പ്രശ്നമായതിനാൽ രമൃതയിൽ പോകാൻ ഉപദേശിച്ച് വിടുകയാണ് പതിവെന്നും പരാതിയിൽ പറയുന്നു. വീട്ടിലെ സിസി ടിവിയിലെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.