നിരവധി മോഷണക്കേസുകളില്‍ പ്രതികളായ ഫാന്റം പൈലിയും കൂട്ടാളി സെയിദാലിയും കൊല്ലം കടയ്ക്കലിൽ പൊലീസ് പിടിയിലായി. വീടിന്റെ വാതില്‍പൊളിച്ച് മോഷണം നടത്തുന്നതിനിടെയാണ് പ്രതികളെ നാട്ടുകാര്‍ തന്ത്രപൂര്‍വം കുടുക്കിയത്
ഫാന്റംപൈലി എന്നറിയപ്പെടുന്ന ഷാജിയും കൂട്ടാളി സെയിദാലിയും കൊച്ചാറ്റുപുറത്തുളള ഒരു വീട്ടിലാണ് മോഷണത്തിന് എത്തിയത്. വാതില്‍ പൊളിച്ച് മോഷണം നടത്തുന്നതിനിടെ ശബ്ദംകേട്ട് അടുത്ത വീട്ടിലുളളവര്‍ നോക്കിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തുമ്പോൾ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ഓടിച്ചിട്ടാണ് പ്രതികളെ പിടികൂടിയത് മതിൽ ചാടുന്നതിനിടയിൽ താഴെ വീണ് പ്രതികളിൽ ഒരാൾക്ക് കൈക്ക് പരുക്കേറ്റിട്ടുണ്ട്.
ഫാന്റം പൈലി എന്ന ഷാജി കഴിഞ്ഞ ഇരുപത്തിയൊന്നിന് മോഷണക്കേസിൽ ജയിലിൽ നിന്ന് ഇറങ്ങിയത്. ഫാന്റം പൈലിക്ക് സംസ്ഥാനത്തെ വിവിധ സ്റ്റേഷനിൽ ആയി 40 ഓളം കേസും കൂട്ടുപ്രതി സെയ്താലിക്ക് രണ്ട് കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മോഷണത്തിന് കയറുന്ന വീട്ടിൽ നിന്ന് വീട്ടുസാധനങ്ങളും പണവും സ്വർണാഭരണവും കവരുന്നതാണ് പ്രതിയുടെ രീതി.