തനിക്കും അമ്മയ്ക്കും കൂടി 75 ലക്ഷം രൂപയോളം കടമെന്ന് പൊലീസിന് പ്രതി അഫാന്റെ മൊഴി. പണത്തിനായി സ്വന്തം കാറും ബുള്ളറ്റും വിറ്റതായും പൊലീസിനു സൂചന ലഭിച്ചു. കടം പെരുകി ജീവിതം പ്രതിസന്ധിയിലായതോടെ കൂട്ട ആത്മഹത്യയെക്കുറിച്ചും ആലോചിച്ചു.
അമ്മയെയും അനുജനെയെും പെണ്‍സുഹൃത്തിനെയും ആക്രമിച്ചത് അവരോടുള്ള സ്നേഹം കൊണ്ടെന്നും പ്രതി ഇന്നലെ മെഡിക്കൽ കോളജിലെത്തി കാര്യങ്ങൾ തിരക്കിയ പൊലീസുകാരോടു പറഞ്ഞു. ചികിത്സയിൽ കഴിയുന്ന അഫാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അതോടൊപ്പം അഫാന്റെ അമ്മ ഷെമീനയുടെ മൊഴിയെടുക്കാനും പൊലീസ് ഇന്ന് ശ്രമിക്കും.