kayamkulam

TOPICS COVERED

ലഹരി മുക്ത കായംകുളം പദ്ധതിയുമായി കായംകുളം പോലീസ്. ലഹരിക്കെതിരെ  വാട്സ് ആപ് കൂട്ടായ്മയിലൂടെ ഒരുമിച്ചത് ആയിരങ്ങളാണ്.കായംകുളം ഡി വൈ എസ്പി എൻ ബാബുകുട്ടന്റെ നേതൃത്വത്തിലാണ് ലഹരി മുക്ത കായംകുളം എന്ന കൂട്ടായിമ ആരംഭിച്ചത്.

ലഹരിക്കെതിരായ വാട്സ് ആപ് കൂട്ടായിമയിൽ  ഒരുമിച്ച നൂറുകണക്കിന് ആൾക്കാരിൽ കൂടുതലും യുവാക്കളാണ്. ഈ കൂട്ടയ്മയുടെ പ്രവർത്തനങ്ങൾ വഴി സമൂഹത്തിൽ നിന്നും ലഹരിയെ വേരോടെ പിഴുതു എറിയാൻ സാധിക്കുമെന്ന് കായംകുളം dysp ബാബുക്കുട്ടൻ

ലഹരി മുക്ത കായംകുളം ആശയവുമായി മുന്നിട്ടിറങ്ങിയപ്പോൾ സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ ഒറ്റക്കെട്ടായി രംഗത്തു വന്നു. സന്നദ്ധ സംഘടനകൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ, വ്യാപാരികൾ തുടങ്ങിയവരും ലഹരി മുക്ത  കായംകുളം പദ്ധതിയിൽ സജീവമായി സഹകരിക്കുന്നുണ്ട്

ENGLISH SUMMARY:

Kayamkulam Police has launched the 'Lahari Muktha Kayamkulam' initiative to combat drug abuse, uniting thousands through a WhatsApp community. The campaign, led by DySP N. Babukuttan, aims to create a drug-free society through collective action and awareness programs.