Image Credit: Instagram/karnatakaportfolio
ഭാര്യയെ മകന് മുന്നിലിട്ട് വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ബെംഗളൂരുവിലെ ബ്യാദരഹള്ളിയിലെ സുരേഷ് (37) ആണ് ഭാര്യ മംമ്ത (33)യെ കൊലപ്പെടുത്തിയത്. തുംകുരു ജില്ലയിലെ ഗുബ്ബി സ്വദേശികളായ ഇരുവരും ബെംഗളൂരവില്‍ ഫാക്ടറി ജീവനക്കാരാണ്. ഒമ്പത് വർഷം മുമ്പ് വിവാഹിതരും ആറ്, 13 വയസുള്ള മകനുമുണ്ട്.
രാവിലെ 7 നും 11.25 നും ഇടയിലാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും ആറുവയസുകാരന്‍ മകന്‍ മുത്തശ്ശിയെ വിളിച്ച് കാര്യം അമ്മയ്ക്ക് അനക്കമില്ലെന്ന് അറിയിക്കുകയായിരുന്നു. സമീപത്ത് താമസിക്കുകയായിരുന്ന മുത്തശ്ശിയെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയിരുന്നത്.
മംമ്ത അബോധാവസ്ഥയില്‍ സോഫയില്‍ കിടക്കുകയായിരുന്നു. മമതയെ ബെഡ്ഷീറ്റോ തലയിണയോ ഉപയോഗിച്ച് സുരേഷ് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സുരേഷിനെ മറ്റൊരു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
അധിക സമയത്ത് ഓട്ടോ ഓടിച്ചിരുന്ന സുരേഷ് മദ്യത്തിന് അടിമയമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സുരേഷ് മകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് മമതയുടെ അമ്മ രുക്മിണി പൊലീസിന് മൊഴി നല്‍കി. പീഡനം കടുത്തതിനാല്‍ സുരേഷിനൊപ്പം ഇനി ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പത്ത് ദിവസം മുന്‍പ് മമത വീട്ടിൽ വന്നിരുന്നുവെന്നും രുക്മിണി പറഞ്ഞു.