കാസർകോട് സ്കൂളില്‍ പത്താംക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിന് ലഹരിപാര്‍ട്ടി. കാസര്‍കോട് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ലഹരിപാര്‍ട്ടിക്കായി എത്തിച്ച കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് സ്‌കൂളും കുട്ടികളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. പൊലീസിന്റെ പരിശോധനയിൽ വിദ്യാർഥികളിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയ ആളെയും പിടികൂടി. കളനാട് സ്വദേശി കെ.കെ. സമീറാണ് പിടിയിലായത്. സ്കൂൾ വിദ്യാർഥികൾക്കെതിരെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാർഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിക്കും കൈമാറി.