ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവ് നോബി ലൂക്കോസ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ആത്മഹത്യയുടെ തലേന്ന് ഭാര്യയ്ക്ക് വാട്സാപ് സന്ദേശം അയച്ചിരുന്നെന്ന് നോബി മൊഴി നല്‍കി. ഈ സന്ദേശം വീണ്ടെടുക്കാന്‍ പൊലീസ് നടപടി തുടങ്ങി. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും
Read Also: ഭര്‍ത്താവുമായി പ്രശ്നം; നഴ്സിങ് യോഗ്യതയുണ്ടായിട്ടും ജോലിയില്ലാത്തത് ഷൈനിയെ തളര്‍ത്തി
നോബിയുടെ ഭാര്യ ഷൈനിയും രണ്ടുമക്കളും ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കിയിരുന്നു. മരിച്ച ഷൈനിക്കും മക്കള്‍ക്കും നോബിയും കുടുംബവും അങ്ങേയറ്റം മാനസിക വേദനയുണ്ടാക്കിയെന്ന മാതാപിതാക്കളുടെ പരാതിയിലാണ് ഏറ്റുമാനൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നം മൂലം നോബി ലൂക്കോസുമായി അകന്നുകഴിയുകയായിരുന്നു ഷൈനി. ഷൈനി തന്‍റെ 2 മക്കളുമായി കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലാണു താമസിച്ചിരുന്നത്. ഷൈനിയുടെ മൂത്തമകൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. നഴ്സിങ് യോഗ്യതയുണ്ടായിട്ടും ജോലി ഇല്ലാതിരുന്നത്, ഷൈനിയെ മാനസികമായി അലട്ടിയിരുന്നെന്ന് അയൽവാസികൾ പറയു
ഷൈനിയുടേയും മക്കളുടേയും ആത്മഹത്യയ്ക്കു പിന്നാലെ സോഷ്യല്‍മീഡിയകളിലടക്കം വലിയതോതിലുള്ള വിമര്‍ശനമാണ് ഭര്‍ത്താവ് നോബിയ്ക്കും കുടുംബത്തിനുമെതിരെ വന്നത്. സംസ്കാരച്ചടങ്ങിനെത്തിയപ്പോള്‍ പോലും നാട്ടുകാരുടെ ഭാഗത്തുനിന്നും തെറിയഭിഷേകമാണ് നോബിയ്ക്കുനേരെയുണ്ടായത്. മുന്‍പ് മനുഷ്യാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിയോട് ഈ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.