ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 2 പെൺസുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ കൊന്ന് യുവാവ്. തിരുചിറപ്പള്ളി സ്വദേശി ലോകനായകി (35) ആണ് മരിച്ചത്. കാമുകനായ അബ്ദുൽ അസീസ് (22), സുഹൃത്തുക്കളായ താവിയ സുൽത്താന (22), ആർ.മോനിഷ (21) എന്നിവർ അറസ്റ്റിൽ. എഞ്ചിനിയറിങ് വിദ്യാർത്ഥി ആയ അബ്ദുൽ അസീസ് സോഷ്യൽ മീഡിയയിലൂടെ ആണ് വർഷങ്ങൾക്ക് മുൻപ് ലോകനായകിയെ പരിചയപ്പെട്ടത്. വിവാഹം ചെയാമെന്ന വാഗ്ദാനം വിശ്വസിച്ച് ലോകനായകി മതം മാറി. തിങ്കളാഴ്ച രാത്രി ലോകനായകിയെ യേർക്കാടേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. നഴ്സിംഗ് വിദ്യാർത്ഥിനി ആയ മോനിഷ വിഷം കുത്തിവച്ചു. തുടർന്ന് മൂന്ന് പേരും ചേർന്ന് മൃതദേഹം കൊക്കയിൽ തള്ളി. ഐടി കമ്പനി ജീവനക്കാരിയാണ് സുൽത്താന.