പ്രതീകാത്മക ചിത്രം
മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ബറോലി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചതിന് അമ്മ ശകാരിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ മകന്‍ സുമിത്തിനെ പൊലീസ് അറസ്റ്റുചെയ്തു. അരിവാളുകൊണ്ടാണ് പ്രതി കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയുടെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സുമിത് അമിതമായി മദ്യപിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ സുമിത്തിനെ ശകാരിച്ചു. മദ്യലഹരിയില്‍ പ്രകോപിതനായ സുമിത് അരിവാളുപയോഗിച്ച് 70കാരിയായ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം പ്രതി അമ്മയുടെ ശരീരം ചാക്കിലാക്കി കരിമ്പില്‍ തോട്ടത്തില്‍ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
2021ല്‍ സോനു എന്ന സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുമിത്. കൊലപാതകക്കുറ്റത്തിന് അന്ന് സുമിത് അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. ലഹരിയ്ക്കും മദ്യത്തിനും അടിമയായ സുമിത് വീട്ടുകാരുമായി നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.