ഇടുക്കി നെടുങ്കണ്ടത്ത് അസംകാരിയെ ബലാത്സംഗം ചെയ്ത പ്രതിയും കൂട്ടാളികളും പിടിയിൽ. അസംകാരന്‍ സദ്ദാം കൂട്ടാളികളായ അജിമുദ്ദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവരാണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്.

ജോലി തേടി നെടുങ്കണ്ടത്തെത്തിയ യുവതിയെയും ഭർത്താവിനെയും ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ താമസിക്കുന്ന മുറിയിലെത്തിച്ച് ഇന്നലെ രാത്രി പീഡിപ്പിക്കുകയായിരുന്നു. രാവിലെ യുവതിയും ഭർത്താവും ഒരുമിച്ചെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

ENGLISH SUMMARY:

The accused and his accomplices who raped a woman in Nedumkandam, Idukki, have been arrested. The accomplices of the rapist Saddam, Azimuddin, Khairul Islam and Mukki Rahman, have been arrested by the Nedumkandam police. The woman and her husband, who had come to Nedumkandam in search of work, were taken to the room where the accused were staying and raped last night after promising them work. In the morning, the woman and her husband came together and filed a complaint with the police. The arrested accused are being questioned.