പ്രതീകാത്മക ചിത്രം
ലിവ്– ഇന്‍ റിലേഷനിലായിരുന്ന പങ്കാളികളില്‍ യുവാവിനെ കുത്തിക്കൊന്ന് യുവതിയുടെ ഭര്‍ത്താവ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രാജസ്ഥാനിലെ ഉദയ്പുര്‍ ജില്ലയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പന്നേരിയ കി മഡാറിയിലാണ് കൊലപാതകം നടന്നത്. ഇവിടെ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ജിതേന്ദ്ര മീണ എന്ന മുപ്പതുകാരനും ഇരുപത്തിയഞ്ചുകാരിയായ ഡിംപിളും.
ഇവരുടെ ബന്ധം ഡിംപിളിന്‍റെ ഭര്‍ത്താവ് അറിഞ്ഞതാവാം കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് ജിതേന്ദ്ര. ഇതേ ആശുപത്രിയില്‍ നഴ്സാണ് ഡിംപിള്‍. ഡിംപിളിന്‍റെ മുന്നില്‍ വച്ചാണ് നാര്‍സി ജിതേന്ദ്രയെ കുത്തിക്കൊന്നത്.
കൊലയ്ക്കു ശേഷം ഡിംപിളും ഭര്‍ത്താവ് നാര്‍സിയും ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ജിതേന്ദ്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അയച്ചു.