AI Generated Images
ഭാര്യയെ മര്‍ദിച്ചതിനു പിന്നാലെ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതിയുടെ സഹോദരന്‍. ജഗത്പുരിയിലുള്ള 20കാരനായ ഹൃത്വിക്കാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ കൈലാഷ് കോളനിയില്‍ കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൈലാഷ് കോളനിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പൊലീസ് പരിശോധനയില്‍ യുവാവിന്‍റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. മുഖം വികൃതമാക്കിയ നിലയിലായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ മര്‍ദിച്ചതിനും കുടുംബത്തെ അപമാനിച്ചതിനുമാണ് ഹൃത്വിക്കിനെ യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. പ്രതികളിലൊരാളുടെ സഹോദരിയുമായി ഹൃത്വിക് ഒളിച്ചോടി വിവാഹം കഴിച്ചതായിരുന്നു. വിവാഹശേഷം യുവതിയ ഹൃത്വിക് അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
മാര്‍ച്ച് ആറിന് ഹൃത്വിക്ക് ഭാര്യയുടെ വീട്ടില്‍ വന്ന് കുടുംബത്തെ അപമാനിച്ച് സംസാരിച്ചു. പിന്നാലെയാണ് യുവാവിനെ കൊലപ്പെടുത്താന്‍ യുവതിയുടെ സഹോദരന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഹൃത്വിക്കിനെ കൂടി ഒപ്പം കൂട്ടി അഞ്ച് പേരും മദ്യപിച്ചു. അവശനായ ഹൃത്വികിനെ കൈലാഷ് കോളനിക്ക് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശിവം (20), സോനു (18), സൂരജ് (23), വിശാല്‍ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച് മൂര്‍ച്ചയേറിയ ആയുധം പൊലീസ് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.