കണ്ണൂര്‍ ഇരിക്കൂരിലെ ആദിവാസി യുവതി രജനിയുടെ മരണം കൊലപാതകം. ഇരിക്കൂര്‍ ഊരത്തൂരിലെ കശുവണ്ടിത്തോട്ടത്തിലെ ഷെഡ്ഡിലാണ് രജനിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഭര്‍ത്താവ് ബാബുവിന്‍റെ മര്‍ദനത്തെ തുടര്‍ന്നാണ് മരണം.
ഞായറാഴ്ചയാണ് രജനി മരിക്കുന്നത്. രജനിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയിൽ രജനിയും ബാബുവും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും തുടർന്നുളള മർദനമാണ് മരണകാരണമെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് ശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിൽ രജനിയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി വ്യക്തമായി. ഇതോടെയാണ് കൊലപാതക സാധ്യത തെളിഞ്ഞത്.