കുണ്ടായിത്തോട് മകൻ അച്ഛനെ മർദിച്ചതു വിവാഹ കാര്യവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയെന്നു പ്രാഥമിക വിവരം. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണു കുണ്ടായിത്തോടുള്ള വീട്ടിൽവച്ച് ഗിരീഷിനെ മകൻ സനൽ മർദിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗിരീഷ് ബുധനാഴ്ച വൈകിട്ടു മരിച്ചു. താന്‍ ലഹരി ഉപയോഗിക്കുന്നുവെന്നും തന്റെ വിവാഹം സംബന്ധിച്ചും അച്ഛന്‍ അപവാദ പ്രചാരണം നടത്തിയതായി സനല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്
സനലും അമ്മ പ്രസീതയും ബേപ്പൂരിൽ വാടക വീട്ടിലാണു താമസം. ഗിരീഷും രണ്ടു സഹോദരിമാരും ഇവരുടെ മക്കളുമാണു കുണ്ടായിത്തോട്ടിൽ കഴിയുന്നത്. ബുധനാഴ്ച രാത്രി സനൽ മദ്യപിച്ചാണു ഗിരീഷിന്റെ വീട്ടിലെത്തിയതെന്നാണു വിവരം. തുടർന്ന് വാക്കേറ്റമുണ്ടാകുകയും ഗിരീഷിനെ മർദിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ഗിരീഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങളായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.