ആലപ്പുഴയിലെ എയ്ഡഡ് സ്കൂളില്‍ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ച് സഹപാഠിയായ വിദ്യാര്‍ഥിനി. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയെ മുറിയില്‍ പൂട്ടിയിട്ടാണ് നടുവിന് ഇടിച്ച് പരുക്കേല്‍പ്പിച്ചത്. മര്‍ദന വിവരം പുറത്തറിയാതിരിക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിച്ചെന്നും, അധ്യാപകന്‍ സംഭവത്തില്‍ ഇടപെട്ടില്ലെന്നും വിദ്യാര്‍ഥിനി പറയുന്നു.
'അവള്‍ പിടിച്ചു തള്ളിയതോടെ എന്‍റെ നടു ചെന്ന് ഡെസ്കിലിടിച്ചു, അന്നേരം എനിക്ക് വയ്യ അടിക്കല്ലേ എന്ന് പലവട്ടം പറഞ്ഞതാണ്. എന്നെ തിരിച്ചു നിര്‍ത്തി കൈ മുട്ട് വെച്ച് നടുവിന് ഇടിച്ചു, ഒന്നും രണ്ടുമല്ല, കുറേ തവണ ഇടിച്ച് അവശയാക്കി. കൂടെ നിന്നവര്‍ എന്നെ പുറത്തേക്ക് വലിച്ചിട്ട്, തെറി പറഞ്ഞു. ബാഗെടുക്കാന്‍ കുനിഞ്ഞ് നിന്നപ്പോള്‍ കൈമുട്ട് വെച്ച് ശക്തിയായി ഇടിച്ചുകയറ്റി. എന്‍റെ ബോധവും ശബ്ദവും ഏറക്കുറേ പോയിരുന്നു. പിന്നീട് ഞാന്‍ സാറിനോട് ഇത് പറഞ്ഞപ്പോള്‍ എച്ച് എമ്മിനോട് പറയാന്ന് മാത്രം പറഞ്ഞു. ഇതൊരു പ്രശ്നമായി മാറിയ ശേഷം, എന്‍റെ വീട്ടുകാര്‍ സ്കൂളില്‍ ചെന്ന് ചോദിച്ചപ്പോള്‍ അവര്‍ ഇതൊന്നും അറിഞ്ഞില്ല എന്ന തരത്തിലാണ് സംസാരിച്ചത്. സാറിതൊന്നും ആരോടും പറഞ്ഞില്ലെന്ന് തോന്നുന്നു'. - മര്‍ദനമേറ്റ വിദ്യാര്‍ഥിനി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
മൂന്ന് ദിവസം മുമ്പേറ്റ മര്‍ദനത്തില്‍, കുട്ടിയുടെ നടുവിന് ക്ഷതമേറ്റിട്ടുണ്ട്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡി. കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയിരിക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ പൊലീസ് സമര്‍പ്പിക്കും. അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി വേണമോ എന്ന കാര്യം തീരുമാനിക്കുക. സ്കൂള്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണമാണ് കുട്ടിയുടെ കുടുംബം ഉന്നയിക്കുന്നത്. സ്കൂളിന് ആക്ഷേപമുണ്ടാക്കുന്ന ഒന്നും ചെയ്യരുത് എന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞുവെന്നാണ് പെണ്‍കുട്ടി പറയുന്നത്.