kalamassery-polytechnic-hostel-drug-seizure

കൊച്ചി കളമശേരി പോളി ടെക്നിക്കിന്റെ ഹോസ്റ്റലില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. കോളജ് ഹോസ്റ്റലിലെ മുറിയിലെ അലമാരയില്‍നിന്നാണ് രണ്ടുകിലോ കഞ്ചാവ് കണ്ടെടുത്തത്. മദ്യക്കുപ്പികളും കണ്ടെടുത്തു. മൂന്നുവിദ്യാര്‍ഥികള്‍ അറസ്റ്റില്‍.  ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, കൊല്ലം സ്വദേശി ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ആകാശിന്‍റെ മുറിയില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പിടിലായ ആര്‍.അഭിരാജ്  എസ്എഫ്ഐ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ്. 

രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ റെയ്ഡ്. കളമശേരി എസിപിയുടെ നേതൃത്വത്തില്‍ പൊലീസും ഡാന്‍സാഫ് സംഘവും ഇന്നലെ രാത്രി 9.30 ഓടെ ഹോസ്റ്റലിലെത്തി. 10.30 ഓടെ പരിശോധന ആരംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിവരെ നീണ്ട പരിശോധനയില്‍ പെരിയാര്‍ ഹോസ്റ്റലിന്‍റെ രണ്ട് മുറികളില്‍ നിന്ന് രണ്ട് പാക്കറ്റിലായി കണ്ടെടുത്തത് 1.909 കിലോ കഞ്ചാവ്.

ഇതിനൊപ്പം അളന്ന് തൂക്കുന്ന ത്രാസ്, മദ്യ കുപ്പികള്‍, സിഗരറ്റ്, കോണ്ടം എന്നിവയാണ് വിദ്യാര്‍ഥികളുടെ മേശയില്‍ നിന്നും അലമാരയില്‍ നിന്നുമായി പൊലീസിന് ലഭിച്ചത്. ഹോളി അഘോഷത്തിനായി എത്തിയ കഞ്ചാവാണെന്നാണ് ലഭിക്കുന്ന വിവരം. കഞ്ചാവ് ആവശ്യമുള്ളവരില്‍നിന്ന് വ്യാപകമായി പണം പിരിച്ചു. ഈ പണം ഉപയോഗിച്ചാണ് പ്രതികള്‍ കഞ്ചാവ് വാങ്ങിയത്. 

ഇവ ചെറിയ പൊതികളാക്കി വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഹോസ്റ്റലില്‍ പൊലീസ് എത്തിയ സമയം ചില രാഷ്ട്രീയ നേതാക്കള്‍ പരിശോധനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

ENGLISH SUMMARY:

In a shocking incident, 2 kg of cannabis was seized from the hostel of Kalamassery Polytechnic College, Kochi. The contraband was found inside a cupboard in a hostel room. Authorities also recovered liquor bottles and condoms from the premises. Three students have been arrested in connection with the case.