വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയും മകനുമായ അഫാനെ തനിക്ക് കാണേണ്ടെന്ന് പിതാവ് റഹീം. അഫാന്‍ കാരണമുണ്ടായ നഷ്ടം വലിയതാണ്. പലിശയ്ക്ക് അഫാനും തന്‍റെ ഭാര്യ ഷെമിയും തട്ടത്തുമലയിലെ ബന്ധുവില്‍ നിന്ന് അഞ്ചുലക്ഷം രൂപയാണ് വാങ്ങിയത്. അഞ്ചര ലക്ഷം രൂപ തിരികെ നല്‍കി. പലിശ കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ വിളിച്ച് ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും റഹീം മനോരമന്യൂസിനോട് പറഞ്ഞു.
തട്ടത്തുമലയിലെ രണ്ട് ബന്ധുക്കളെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മകന്‍റെ ക്രൂരതയില്‍ ഉറ്റവരെ നഷ്ടപ്പതിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ട് പോകാന്‍ ഒരു വഴിയുമില്ലാതെ നില്‍ക്കുകയാണെന്ന് റഹീം പറയുന്നു.