karnataka-crime-bus

TOPICS COVERED

വാക്കുതര്‍ക്കത്തിനിടെ കെ.എസ്.ആര്‍.ടി.സി. ബസില്‍ മുറുക്കിതുപ്പി. ചോദ്യം ചെയ്ത കണ്ടക്ടറെ ആറംഗ സംഘം തല്ലിചതച്ചു. കര്‍ണാടക തുമുകുരുവിനടുത്താണ്  സംഭവം. വ്യാഴാഴ്ച വൈകീട്ടാണു സംഭവം. പാവഗഡ ടൗണില്‍ നിന്നും തുമുകുരുവിലേക്കു പോവുകയായിരുന്നു ബസ്. രണ്ടു സ്ത്രീകളടക്കമുള്ള ആറംഗ സംഘം ബെംഗളുരുവിലേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടു. ബസ് തുമുകുരു വരയൊള്ളൂവെന്നും അവിടെ നിന്നു മാറികയറാനും കണ്ടക്ടര്‍ അനില്‍കുമാര്‍ നിര്‍ദേശിച്ചു. 

ഇത് ഇഷ്ടപെടാതിരുന്ന സംഘം കണ്ടക്ടറുമായി തര്‍ക്കിച്ചു. ഇതിനിടെ സംഘത്തിലെ സ്ത്രീകളിലൊരാള്‍ ബസിനുള്ളില്‍ മുറുക്കിതുപ്പി. കണ്ടക്ടര്‍ യാത്രക്കാരിയെ ശകാരിക്കുകയും തുടച്ചു വൃത്തിയാക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്നു സംഘത്തിലെ പുരുഷന്‍മാര്‍  കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. ബസില്‍ നിന്നും തൊഴിച്ചു പുറത്തിട്ട സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കണ്ടക്ടര്‍ അറിയിച്ചതനുസരിച്ച് അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേരെയും അറസ്റ്റ് ചെയ്തു.

സംഭവത്തിന്‍റെ ദൃക്സാക്ഷികൾ നൽകിയ വിവരങ്ങൾക്കും ബസ്സിലെ സിസിടിവി ദൃശ്യങ്ങൾക്കും അടിസ്ഥാനമായി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊതുസ്ഥലത്ത് അക്രമം നടത്തുകയും, ഡ്യൂട്ടിയിലുണ്ടായിരുന്ന പബ്ലിക് ട്രാൻസ്പോർട്ട് ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതികള്‍ക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ENGLISH SUMMARY:

A shocking incident unfolded near Tumakuru, Karnataka, when a KSRTC conductor was brutally assaulted by a six-member group, including two women, over a ticket dispute. The conflict escalated after one of the female passengers spat inside the bus, prompting conductor Anil Kumar to demand a cleanup. Enraged by his reaction, the group physically attacked him, throwing him out of the bus and beating him mercilessly. Police arrived at the scene and arrested all six individuals involved.