dentist-founddead

തിരുവനന്തപുരം നെയ്യാറ്റിൻകര കൊറ്റാമത്ത് ദന്ത ഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ. കൊറ്റാമം സ്വദേശിനി സൗമ്യയാണ് മരിച്ചത്. 31 വയസ്സായിരുന്നു. വീട്ടിനുള്ളിലെ ശുചിമുറിയിലാണ് കഴുത്തറുത്ത നിലയിൽ ഡോക്ടറെ കണ്ടെത്തിയത്.

പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാൻ ആയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സൗമ്യയുടെ ഭർത്താവാണ് ആശുപത്രിയിൽ എത്തിച്ചത്.

മാനസിക സമ്മർദ്ദത്തിന് യുവതി മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന്  പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാലുവർഷത്തിനു മുമ്പായിരുന്നു ഇവരുടെ വിവാഹം. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.