ഹോളി ആഘോഷത്തിനിടെ ഒന്നര വയസുകാരനെ തോട്ടിലെറിഞ്ഞ് കൊന്ന് അമ്മയുടെയും കാമുകന്‍റെയും ക്രൂരത. അമിതിന്‍റെ മകന്‍ യാഷ് ആണ് കൊല്ലപ്പെട്ടത്. ഹരിയാനയിെല ജിന്ദ് ജില്ലയിലെ ചറ്റാര്‍ ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന്‍റെ അമ്മാവന്‍ സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ സോനുവും കുഞ്ഞിന്‍റെ അമ്മയും തമ്മിലുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.
സോനു എന്ന 30 കാരനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ തട്ടികൊണ്ടുപോയത്. ബൈക്കിലെത്തിയ രണ്ടു പേര്‍ കുഞ്ഞിനെ തട്ടികൊണ്ടുപോവുകായായിരുന്നു എന്ന് കുട്ടിയുടെ പിതാവ് ഉച്ചന പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമീപത്തെ ക്ഷേത്രം വരെ അമിത് സംഘത്തെ പിന്തുടര്‍ന്നെങ്കിലും അമിത വേഗത്തില്‍ ഓടിച്ച് പോവുകയായിരുന്നു. പിന്നീട് സമീപത്തെ കനാലില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ അമ്മയും ഭർത്താവിന്റെ മൂത്ത സഹോദരനും അവിഹിത ബന്ധത്തിലായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) സഞ്ജയ് കുമാർ പറഞ്ഞു. ഇരുവരും വിവാഹത്തിന് പദ്ധതിയിട്ടിരുന്നു. ഭർത്താവിന് ശാരീരികമായി ആരോഗ്യമില്ലാത്തവനാണെന്ന് യുവതി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ബന്ധത്തില്‍ കുട്ടി തടസമായതിനാലാണ് കൊലപ്പെടുത്താന്‍ തീരുമനാിച്ചത്.
തട്ടിയെടുത്ത ശേഷം പ്രതി കുഞ്ഞിനെ ജീവനൊടെ കനാലിലേക്ക് എറിയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.