മുഹമ്മദ് റുമൈസ്, ജാസിന്‍ സൂപ്പി, മുഹമ്മദ് അന്‍സിഫ്
വാട്സ്ആപ്പ് ഗ്രൂപ്പില്‍ സെല്‍ഫിയിട്ടാല്‍ അടികിട്ടുമോ..? എന്നാല്‍ പ്രശ്നമുണ്ടാക്കാന്‍ കാരണങ്ങള്‍ തേടുന്നവര്‍ക്ക് അതൊരു വലിയ പ്രശ്നം തന്നെയാണ്. കോളജില്‍ സീനിയേഴ്സുള്ളപ്പോള്‍ ജൂനിയേഴ്സ് ആളാകേണ്ട എന്ന തോന്നല്‍ പല കോളജിലെ വിദ്യാര്‍ഥികള്‍ക്കിടിയിലുമുണ്ട്. അതാണ് കോഴിക്കോട് പയ്യോളി ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ റാഗിങിനും കാരണം.
കോളജിലെ ആഘോഷ പരിപാടിക്ക് എടുത്ത സെല്‍ഫിയില്‍ നിന്നാണ് പ്രശ്നം തുടങ്ങുന്നത്. പരിപാടിയില്‍ കേക്ക് മുറിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ജാബിറും സുഹൃത്തും സെല്‍ഫിയെടുക്കുന്നു. ഈ ഫോട്ടോ ജാബിര്‍ കോളജ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളെത്തി ജാബിറിനെ മര്‍ദിച്ചു.
മൂന്നംഗ സീനിയര്‍ സംഘം ജാബിറിന്‍റെ അടുത്തെത്തി 'ഞങ്ങള്‍ സീനിയേഴ്സ് ഉള്ളപ്പോള്‍ നീയെന്തിനാണ് സെല്‍ഫി 'പോസ്റ്റിയത്' എന്ന് ചോദിച്ചായിരുന്നു റാഗിങ്. കോളജ് ശുചിമുറിയിലെത്തിച്ചായിരുന്നു മര്‍ദനം. സീനിയര്‍ വിദ്യാര്‍ഥികളായ പയ്യോളി സ്വദേശി ജാസിന്‍ സൂപ്പി (21) , വടകര മയ്യന്നൂര്‍ സ്വദേശി പി കെ മുഹമ്മദ് റുമൈസ് (20), വില്യാപ്പള്ളി സ്വദേശി പി മുഹമ്മദ് അന്‍സിഫ് (20) എന്നിവരെ റിമാന്‍ഡ് ചെയ്തു.