കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് , ഭാര്യ സുലു, ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
‘കടം തീർക്കാൻ സ്വന്തം വീട് വിറ്റ് വാടക വീട്ടിലേക്ക് മാറി, ഏറെ നാൾ കാത്തിരുന്ന് ജനിച്ച കുഞ്ഞിനെ ചികിത്സിക്കാൻ ലക്ഷങ്ങൾ ചെലവായി, കുഞ്ഞുമായി സന്തോഷത്തോടെ ജീവിച്ച് തുടങ്ങിയപ്പോഴേക്കും അജീഷിന് കാൻസറാണെന്ന് അറിഞ്ഞു, തുടരെ തുടരെ പ്രതിസന്ധികൾ വലച്ചതോടെ രണ്ടര വയസുള്ള കുഞ്ഞിനെ കൊന്ന് അജീഷും ഭാര്യയും ജീവനൊടുക്കിയതാവാം’ നാട്ടുകാര്‍ പറയുന്നു.
കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയൽക്കാര്‍ പറഞ്ഞു. ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാര്‍ പറഞ്ഞു.