യുഎസ് കമ്പനിയില്‍ മര്‍ച്ചന്‍റ് നേവി ഓഫീസറായ സൗരഭ് രജപുതിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യ മുസ്കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും ലഹരിക്കടിയമയായിരുന്നു എന്നാണ് വിവരം. മകള്‍ ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നെന്നും സൗരഭിനെ കൊന്നത് താനാണെന്ന് സമ്മതിച്ചിരുന്നതായും രക്ഷിതാക്കള്‍ എന്‍ഡിടിവി യോട് പറഞ്ഞു. ഉടനെ മകളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും അമ്മ കവിതാ രസ്തോഗി കൂട്ടിച്ചേര്‍ത്തു.
Also Read: മകളുടെ പിറന്നാളിന് നാട്ടിലെത്തി; യുവാവിനെ വെട്ടികഷ്ണങ്ങളാക്കി ഭാര്യയും കാമുകനും; ദാരുണം
തന്‍റെ മകള്‍ക്ക് വേണ്ടി മാതാപിതാക്കളെയും കോടികള്‍ വിലമതിക്കുന്ന വസ്തുക്കളും കളഞ്ഞു. പക്ഷെ അവള്‍ സൗരഭിനെ കൊന്നുകളയാണ് ചെയ്തത്. അവളെ തൂക്കിലേറ്റണം. ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടെന്നും കുടുംബം പറഞ്ഞു. മകളുടെ ക്രൂരകൃത്യത്തിന് പിന്നില്‍ ലഹരിയാണെന്നും പിതാവ് പറഞ്ഞു. സൗരഭ് നാട്ടിലെത്തതോടെ ഇരുവരുടെയും കൂടികാഴ്ച തടയുമെന്ന് ഭയന്നു. ലഹരി മുടങ്ങുമെന്ന ഭയത്തിലാണ് കൊലപാതകമെന്നാണ് മകള്‍ പറഞ്ഞതെന്നും പിതാവ് പറഞ്ഞു.
ലണ്ടനിലേക്ക് പോയപ്പോൾ, ഞങ്ങളോടൊപ്പം താമസിക്കാമെന്ന് ഞങ്ങൾ മകളോട് പറഞ്ഞിരുന്നു. മുസ്‌ക്കാൻ അതിന് തയ്യാറായില്ലെന്ന് പിതാവ്
പ്രമോദ് കുമാർ കൂട്ടിച്ചേര്‍ത്തു. ഇക്കാലത്ത് മകളുടെ ഭാരം ഏകദേശം 10 കിലോ കുറഞ്ഞു. അവൻ ഇല്ലാത്തതിനാലുള്ള അസ്വസ്ഥയാണെന്ന് ഞങ്ങൾ കരുതി. മയക്കുമരുന്ന് ഉപയോഗിക്കുന്നതിലെ പ്രശ്നമാണെന്ന് അറിയില്ലായിരുന്നു എന്നും പിതാവ് പറഞ്ഞു.
മാര്‍ച്ച് നാലിനാണ് മുസ്കാനും സാഹിലും ചേര്‍ന്ന് സൗരഭിനെ കൊല്ലുന്നത്. ശേഷം മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിലാക്കി സിമന്‍റ് തേച്ച് അടയ്ക്കുകയായിരുന്നു. സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
2016 ലാണ് സൗരഭ് രാജ്പുത്തും മുസ്‌കാൻ റസ്‌തോഗിയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായതിനാല്‍ ഇരു വീട്ടുകാര്‍ക്കും ബന്ധത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. ഭാര്യയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സൗരഭ് മര്‍ച്ചന്‍റ് നേവിയിലെ ജോലിയും ഉപേക്ഷിച്ചു. ഇതോടെ ഇരുവരും മീററ്റില്‍ വാടക വീട്ടിടെടുത്ത് താമസം മാറുകയായിരുന്നു.2019 ല്‍ ദമ്പതികള്‍ക്ക് മകള്‍ ജനിക്കുന്നത്. അതിനിടെയാണ് തന്‍റെ സുഹൃത്തായ സാഹിലുമായി മുസ്കാന് ബന്ധമുണ്ടെന്ന് സൗരഭ് അറിഞ്ഞു. ഇതോടെ വിവാഹ ബന്ധം പിരിയാന്‍ തീരുമാനിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് സൗരഭ് പിന്മാറി. പിന്നീട് മര്‍ച്ചന്‍റ് നേവിയിലെ ജോലി ലഭിച്ചതോടെ 2023 ലാണ് സൗരഭ് ലണ്ടനിലേക്ക് പോയത്.