പാലക്കാട് വടക്കഞ്ചേരി പന്തലാംപാടത്തെ ഇന്ധന പമ്പില്‍ മോഷണം നടത്തിയവര്‍ പിടിയില്‍. പരപ്പനങ്ങാടി സ്വദേശികളായ മുഹമ്മദ് അക്കിബ് ,റസല്‍ എന്നിവരാണ് പിടിയിലായത്. ജീവനക്കാരൻ ഉറങ്ങുന്ന സമയത്ത് പമ്പിലെത്തിയ ഇവര്‍, ഇന്ധനം നിറയ്ക്കുന്ന മെഷീനോട് ചേർന്ന് സൂക്ഷിച്ചിരുന്ന പണമടങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു. 48,398 രൂപയാണ് ബാഗിലുണ്ടായിരുന്നത്. മോഷ്ടിച്ച ബൈക്കിലാണ് പ്രതികളെത്തിയതെന്നും പൊലീസ് കണ്ടെത്തി.