ചൂടുകാലത്ത് ബീയറിനും ബ്രാന്‍ഡിക്കും ഇഷ്ടക്കാര്‍ കൂടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പന ബീയറിനു നടന്നപ്പോള്‍ 12,000 ലീറ്ററിന്‍റെ വര്‍ധനയാണ് വേനല്‍ക്കാലത്ത് ബ്രാന്‍ഡിക്കുണ്ടായത്. എന്നാല്‍ കള്ളിന് ആവശ്യക്കാര്‍ തീരെക്കുറഞ്ഞു. ഗ്രാമീണ , നഗര വ്യത്യാസമില്ലാതെയാണ് ഇത്. 1,73,00 ലീറ്റര്‍ ബിയറാണ് വെയര്‍ഹൗസുകളില്‍ നിന്ന് ഔട്ട്ലറ്റുകളിലേക്ക് ഇതുവരെ പോയത്. കഴിഞ്ഞ തവണയിത് 92800 ആയിരുന്നു.
2024 നേക്കാള്‍ 12000 ലീറ്റര്‍ കൂടുതല്‍ വില്‍പനയാണ് ഇത്തവണ ബ്രാന്‍ഡിക്കുണ്ടായത്. നഗര പ്രദേശങ്ങളിലാണ് ബ്രാന്‍ഡിക്ക് ആവശ്യക്കാര്‍ കൂടിയത്. എന്നാല്‍ കള്ളിനു ആവശ്യക്കാര്‍ തീരെക്കുറഞ്ഞെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മാത്രമല്ല പൂട്ടിയ കള്ളുഷാപ്പുകളുടെ എണ്ണവും കൂടി. ഹൈടെക്ക് ആക്കുമെന്നായിരുന്നു കഴിഞ്ഞ മദ്യനയത്തിലെ സര്‍ക്കാര്‍ വാദമെങ്കിലും 50 ശതമാനം കള്ളുഷാപ്പുകളും പൂട്ടി. നിലവിലുള്ളവ തന്നെ വലിയ പ്രതിസന്ധി നേരിടുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.