ഷാബാ ഷരീഫ് വധക്കേസില്‍ പ്രധാന പ്രതി ഷൈബിന്‍ അഷ്റഫ് അടക്കം മൂന്നു പേര്‍ കുറ്റക്കാരാണന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ മനോരമ ന്യൂസിന് നന്ദി പറഞ്ഞ് പൊലീസും പ്രോസിക്യൂഷനും. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമായിരുന്നു.
കേസില്‍ മാപ്പുസാക്ഷിയാക്കിയ തങ്ങളകത്ത് നൗഷാദും സംഘവും തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ആത്മഹത്യാശ്രമത്തിനിടെയാണ് ഷൈബിന്‍ അഷ്റഫിന്‍റെ നേതൃത്വത്തില്‍ നടത്തിയ കൊലപാതക വിവരങ്ങള്‍ വിളിച്ചു പറയുന്നത്.പിന്നാലെ ഷൈബിന്‍റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടിലെത്തി നടത്തിയ അഭിമുഖവും വിചാരണക്കിടെ കോടതിയിലെത്തി. മനോരമ ന്യൂസ് സംഘവും കേസില്‍ സാക്ഷികളായി.
ഒന്‍പതു പ്രതികളെ വെറുതെ വിട്ടെങ്കിലും മൃതദേഹ ഭാഗങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാത്ത കേസില്‍3 പേരെ കുറ്റക്കാരാണന്ന് കണ്ടെത്തിയത് അന്വേഷണസംഘത്തിനും നേട്ടമായി. സമാന സ്വഭാവമുളള കേസുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് വിധി.