ആശാവർക്കർമാരുടെ നിരാഹാര സമരത്തിന് നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷത്തിന്റെ അസാധാരണ ഐക്യദാർഢ്യം. മന്ത്രിമാരുടെ മറുപടി ബഹിഷ്കരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ എം.എൽ.എമാർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്തു. ആശാ പ്രവർത്തകരെ നിരന്തരം അപമാനിച്ചതിനാലാണ് മന്ത്രിമാരുടെ പ്രസംഗം ബഹിഷ്കരിച്ചതെന്ന് വി.ഡി.സതീശൻ പറഞ്ഞു.
ധനാഭ്യർത്ഥന ചർച്ചകളുടെ അവസാനം മന്ത്രിമാർ മറുപടി പറയാൻ തുടങ്ങുമ്പോൾ പ്രതിപക്ഷനേതാവ് എഴുന്നേറ്റ്. ബഹിഷ്കരണ പ്രഖ്യാപനം നടത്തി. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് പുറത്തേക്ക്. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ഐക്യദാർഢ്യ മാർച്ച് നിരാഹാരം അനുഷ്ഠിക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച സതീശൻ, സമരത്തിന്റെ വിജയം വരെ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി. സമരത്തിന് രാഷ്ട്രീയമുണ്ടെന്നായി പി.സി. വിഷ്ണുനാഥ്. ആശാവർക്കർമാർക്ക് പഴയതുപോലെ ജോലിഭാരം ഇല്ലെന്ന് വീണ ജോർജിന്റെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലായിരുന്നു സതീശന്റെ പ്രതികരണം.