ഇടുക്കി കരിമണ്ണൂരിൽ മുറുക്കാനൊപ്പം ലൈംഗീക ഉത്തേജന ഗുളികകൾ ചേർത്ത് വിറ്റ ഇതര സംസ്ഥാനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ പട്ന സ്വദേശി മുഹമ്മദ് താഹിറാണ് പിടിയിലായത്. ഇയാൾ കരിമണ്ണൂരിൽ നടത്തുന്ന മുറുക്കാൻ കടയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
മുറുക്കാന്‍ ആവശ്യപ്പെട്ടു വരുന്നവര്‍ക്ക് മുറുക്കാനൊപ്പം ഇയാള്‍ ലൈംഗീക ഉത്തേജന ഗുളികകൾ ചേർത്താണ് നല്‍കിയിരുന്നത്. പലരും ഈ കാര്യം അറിയാതെയാണ് മുറുക്കാന്‍ വാങ്ങിയുരുന്നത്.
ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കരിമണ്ണൂർ എസ്.എച്ച്.ഒ വി.സി.വിഷ്ണുകുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.