കോഴിക്കോട് താമരശേരിയില്‍ യുവാവ് പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയെന്ന് സംശയം. അരേറ്റുംചാല്‍ സ്വദേശി ഫായിസിനെ പൊലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ ബഹളംവച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മാതാപിതാക്കളെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്നായിരുന്നു ഭീഷണി.