bank-strike

File photo

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റി. സെന്‍ട്രല്‍ ലേബര്‍ കമ്മിഷണറുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം . വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. പണിമുടക്ക് ഒഴിവാക്കാൻ ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കൽ, ജീവനക്കാരുടെ റിക്രൂട്മെന്റ്, പെർഫോമൻസുമായി ബന്ധപ്പെട്ട് നൽകുന്ന ആനുകൂല്യം തുടങ്ങിവയായിരുന്നു സംഘടനയുടെ ആവശ്യം. 

ENGLISH SUMMARY:

Bank strike scheduled for Monday and Tuesday postponed