elathur-mother

TOPICS COVERED

കോഴിക്കോട് എലത്തൂരിൽ ലഹരിക്കടിമയായ പിടികിട്ടാപ്പുള്ളിയായ മകനെ അമ്മ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു . മകന്റെ ക്രൂരതകള്‍ തുറന്നുപറഞ്ഞ് പ്രതിയുടെ അമ്മ മകന്‍റെ മര്‍ദനം താങ്ങാനാകുന്നില്ലെന്ന് മനോരമ ന്യൂസിനോട് പറഞ്ഞു. ലഹരിയുടെ കെടുതി അങ്ങേയറ്റം അനുഭവിച്ച അമ്മയാണ് താനെന്നു നെഞ്ചുപൊട്ടി ഇവര്‍ പറയുന്നു. 

Read Also: ലഹരിക്ക് അടിമയായ പിടികിട്ടാപ്പുള്ളി; പിടിക്കാന്‍ പൊലീസിനെ സഹായിച്ച് മനോരമ ന്യൂസ്

ലോകത്ത് ഒരു അമ്മയ്ക്കും ഇങ്ങനെയൊരു ഗതി ഉണ്ടാകാതിരിക്കട്ടെ. ഞങ്ങളുടെ ആയുസും സമ്പാദ്യവും നശിപ്പിച്ചത് അവനുവേണ്ടിയാണ്. ഇതുപോലെ എത്രയോ അമ്മമാര്‍ അനുഭവിക്കുന്നു. 68 വയസുകാരിയായ എന്റെ അമ്മയെ അടിക്കാന്‍ വന്നു. സാധനങ്ങളെല്ലാം അടിച്ചുതകര്‍ത്തു. വീടിനുള്ളില്‍ തീയിട്ടും നാശമുണ്ടാക്കിയെന്നും പറയുന്നു. 

ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ മനോരമ ന്യൂസ്‌ സംഘത്തിന്റെ സഹായത്തോടെ ആണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്. അറസ്റ്റിന് മുമ്പ് മാധ്യമങ്ങളെ കാണണമെന്ന് പ്രതി വാശി പിടിച്ചതിനെത്തുടർന്ന് പൊലീസ് മനോരമ ന്യൂസിനെ വിളിച്ചു വരുത്തുകയായിരുന്നു.

പൊലീസിന്റെ അഭ്യർഥന പ്രകാരം  എത്തിയ മനോരമ  സംഘം കണ്ടത് കഴുത്തിൽ ബ്ലേഡ് വച്ചു ആത്മഹത്യാ ഭീഷണി മുഴക്കുന്ന  പ്രതിയെയാണ്. മുമ്പ് 3 തവണ ആത്മഹത്യാ ശ്രമം നടത്തിയ പ്രതിയെ അനുനയിപ്പിച്ച് പ്രതികരണം എടുത്തു. എം ഡി എം എ അടക്കമുള്ള ലഹരി സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച പ്രതി തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന് പറഞ്ഞെങ്കിലും പലതിനും കൃത്യമായ മറുപടി ഉണ്ടായില്ല.

അറസ്റ്റിന് വഴങ്ങിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെയാണ് അമ്മ നെഞ്ച് പൊട്ടുന്ന സങ്കടം പങ്കുവച്ചത്. ലഹരി കച്ചവടം, പീഡനം, മോഷണം, അടിപിടി കേസുകളിൽ പിടികിട്ടപ്പുള്ളിയായ പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതായിരുന്നു. പ്രതിക്കായി തിരച്ചിൽ നടക്കുന്നതിനിടെ ആണ് അമ്മ തന്നെ വിളിച്ച് മകനെ കൈയ്യോടെ പൊലീസിൽ ഏല്‍പ്പിച്ചത്. 

ENGLISH SUMMARY: