കാസർകോട് ജ്യൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്നഫോട്ടോയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി മുഹമ്മദ് ജാസ്മിനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ നാല് ദിവസം യുവതിയുടെ കൂടെ വീട്ടിൽ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് ജ്യൂസിൽ മദ്യം കലർത്തി നൽകി നഗ്നഫോട്ടോ എടുത്തത്. ഈ ഫോട്ടോ ഭർത്താവിനും മകൾക്കും നൽകുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെട്ട് തുടങ്ങിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്.