Donated kidneys, corneas, and liver - 1

TOPICS COVERED

കൊല്ലം നഗരത്തില്‍ വീണ്ടും എംഡിഎംഎ വേട്ട. കര്‍ണാടകയില്‍നിന്ന് കാറില്‍ കടത്തി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ ഡാന്‍സാഫ് സംഘംവും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തി റെയ്ഡിനൊടുവില്‍ അറസ്റ്റ് ചെയ്തത്. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.

കർണാടകത്തിൽ നിന്നും കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി എംഡി എം എ വാങ്ങി സ്വന്തം കാറിൽ ഒരു യുവതി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ മുതൽ തന്നെ സിറ്റി പരിധിയിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എസിപി എസ് ഷെറീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം കാർ കാണപ്പെട്ടു.

പോലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയി. ആൽത്തറമൂട് ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ സമയം വെച്ച് പോലീസ് വാഹനം തടഞ്ഞു. പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎം എ കണ്ടെത്തിയത്.കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.

ENGLISH SUMMARY:

In Kollam city, a woman was arrested for trafficking 50 grams of MDMA, which she had brought from Karnataka in a car. The woman, identified as Anila Raveendran from Anchalamoodu, was caught by the Dancef team and Shaktikulangara police during a joint raid. This isn't the first time the woman has been involved in an MDMA case, as she has been previously accused in similar incidents.