Donated kidneys, corneas, and liver - 1

മുന്‍പ് എംഡിഎംഎ കേസിൽ പിടിയിലായിട്ടുള്ള കൊല്ലം സ്വദേശിയായ യുവതി വീണ്ടും എംഡിഎംഎയുമായി അറസ്റ്റില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശിനെ അനില രവീന്ദ്രനാണ് (34) വീണ്ടും പൊലീസിന്‍റെ വലയിലായത്. സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍, കർണാടകത്തിൽ നിന്ന് കാറിൽ കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.  ഈ മാസം കൊല്ലത്ത് പിടിയിലാകുന്ന നാലാമത്തെ വലിയ കേസാണ് ഇത്.

സ്കൂൾ കോളേജ് വിദ്യാർത്ഥികളാണ് അനിലയുടെ ഉന്നം.  കർണാടകത്തിൽ നിന്നും എംഡി എം എ വാങ്ങി സ്വന്തം കാറിൽ കൊല്ലത്തെത്തിക്കുന്നതാണ് അവരുടെ രീതി. യുവതി എംഡിഎംഎയുമായി എത്തുന്നുണ്ടെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന് രഹസ്യവിവരം ലഭിച്ചിരുന്നു. 

കൊല്ലം എസിപി എസ് ഷെറീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം കാർ കാണപ്പെട്ടു. പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയി. ആൽത്തറമൂട് ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ സമയം വെച്ച് പോലീസ് വാഹനം തടഞ്ഞു. പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎം എ കണ്ടെത്തിയത്. 

ENGLISH SUMMARY:

Woman arrested for selling MDMA brought from Karnataka