മീററ്റ് കൊലക്കേസിലെ പ്രതികളായ മുസ്കാന് റസ്തോഗിയും സഹില്‍ ശുക്ലയും ലഹരിക്ക് അടിമകള്‍. മീററ്റ് ജില്ല ജയിലിലാണ് ഇരുവരേയും പാര്‍പ്പിച്ചിരിക്കുന്നത്. റിമാന്‍ഡിലായതിനുപിന്നാലെ ജയിലില്‍ എത്തിയ അന്ന് രാത്രി തന്നെ മുസ്കാന്റെ ആരോഗ്യം വഷളാവാന് തുടങ്ങിയിരുന്നു.
ഇവര്‍ ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞതോടെ ചികില്‍സ ആരംഭിച്ചു. തനിക്ക് മോര്‍ഫിന്‍ കുത്തിവയ്ക്കണമെന്നാണ് മുസ്കാന് ആവശ്യപ്പെട്ടത്. ലഹരി കിട്ടാതായതോടെ സഹിലും ആശുപത്രി പരിസരത്ത് ബഹളം വച്ചിരുന്നു. ഇരുവരും സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നവരായിരുന്നുവെന്നും അത് ലഭിക്കാതായതോടെ പരിഭ്രാന്തരാവുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭക്ഷണം കഴിക്കാനും ഇരുവരും വിസമ്മതിക്കുകയാണ്. ലഹരിക്ക് അടിമയായവര്‍ അത് കിട്ടാതാവുമ്പോള്‍ കാണിക്കുന്ന സ്ഥിരം ലക്ഷണമാണിത്. മുസ്കാനേയും സഹിലിനേയും ജയില്‍ ഡി–അഡിക്ഷന്‍ സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്.
മാര്‍ച്ച് നാലിനാണ് ഭര്‍ത്താവായ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രജ്പുതിനെ കാമുകന്‍റെ സഹായത്തോടെ മുസ്കാന് കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ സെഡേഷന്‍ മരുന്നുകള്‍ കലര്‍ത്തി ഉറക്കിയ ശേഷം കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. ശേഷം 15 കഷണങ്ങളാക്കി വീപ്പയിലിട്ട് സിമിന്‍റ് നിറച്ചു.
14 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.