വീട് പൊളിക്കാന്‍ ബുള്‍ഡോസര്‍ എത്തി, ഇറങ്ങി ഓടുന്നതിനിടെ ആറുവയസുകാരി എടുത്തത് തന്‍റെ പാഠപുസ്തകങ്ങള്‍. അത് നെഞ്ചോടി ചേര്‍ത്ത് അവള്‍ പൊലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയിലൂടെ പുറത്തേക്ക് ഓടി.
ഉത്തര്‍പ്രദേശിലെ അബേദ്കര് നഗറില്‍ നിന്നുമുള്ള ദൃശ്യം സോഷ്യല്‍ മീഡിയയുടെ ഉള്ളുലയ്ക്കുകയാണ്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും യൂത്ത് കോണ്‍ഗ്രസും വിഡിയോ പങ്കുവച്ചു. ''ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ'' എന്ന് പറയുന്ന അതേ ബിജെപിക്കാരാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു.
വിഡിയോ അതിവേഗമാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ബിജെപി ഭരണത്തേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ആ പെണ്‍കുട്ടിയെ എത്രയും വേഗം കണ്ടെത്തണമെന്നും കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാമെന്ന് പറഞ്ഞും നിരവധി പേരാണ് വിഡിയോ പങ്കുവച്ചത്.