serail-actors

TOPICS COVERED

വ്യാജ ഓഡിഷന്റെ കെണിയിൽ പെട്ട് തമിഴ് സീരിയൽ താരം. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേന താരത്തെ സമീപിച്ച തട്ടിപ്പു സംഘം ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നമായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും, അതിനായി ചില സീനുകൾ ക്യാമറയ്ക്കു മുൻപിൽ അഭിനയിച്ചു കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം അഭിനയിച്ച നടിയുടെ വിഡിയോ പിന്നീട് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരിൽ നടന്നത് തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്.

ആദ്യം പുതിയ സീരിയലിന്‍റെ രംഗമാണെന്നും നിങ്ങള്‍ നഗ്നമായി അഭിനയിക്കണമെന്നും നടിയോട് ആവശ്യപ്പെട്ടു. ഇതു പ്രകാരം നടി നഗ്നയായി അഭിനയിച്ചു. എന്നാല്‍ ഇത്  തട്ടിപ്പു സംഘം റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇൻഡസ്ട്രിയിൽ അനുഭവപരിചയമുള്ളവരെ പോലും കുടുക്കുന്ന ഇത്തരം സംഘങ്ങളാണ് സജീവമാകുന്നുണ്ടെന്നും സൂക്ഷിക്കണമെന്നും സിനിമാ രംഗത്തെ പ്രമുഖര്‍ അറിയിച്ചു.  അഭിനയ മോഹമുള്ളവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ടാണ് വ്യാജ ഓഡിഷനുകൾ അരങ്ങേറുന്നത്.

ENGLISH SUMMARY:

A Tamil TV actress fell victim to a fake audition scam. The fraudsters contacted her claiming it was for a role in a big-budget film and asked her to act out certain scenes over the phone. They told her that the storyline required nudity and instructed her to perform specific scenes in front of the camera. The actress later realized it was a scam when her video appeared on several websites.