AI generated image
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ ടെറസില്‍ കൊണ്ടുപോയി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പീഡനത്തിനു ശേഷം വാട്ടര്‍ടാങ്കിലുപേക്ഷിച്ച കുഞ്ഞിന്റെ നില അതിഗുരുതരമായി തുടരുന്നു. തിരുച്ചിറപ്പള്ളിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.
അമ്മയറിയാതെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ടെറസില്‍വച്ച് പീഡിപ്പിച്ച ശേഷം കൊല്ലാനായി വാട്ടര്‍ ടാങ്കിലുപേക്ഷിക്കുകയായിരുന്നു. പീഡനത്തിനിടെ ഉണര്‍ന്ന കുഞ്ഞ് കരഞ്ഞുനിലവിളിച്ചതോടെയാകാം ടാങ്കിലുപേക്ഷിച്ചതെന്നാണ് നിഗമനം. കുഞ്ഞിനെ പ്ലാസ്റ്റിക് ടാങ്കിനകത്തിട്ട ശേഷം ഇയാള്‍ തിരികെ വന്ന് കിടന്നുറങ്ങി.
45മിനിറ്റുനേരമാണ് കുഞ്ഞ് പ്ലാസ്റ്റിക് ടാങ്കിനുള്ളില്‍ക്കിടന്നത്. കുഞ്ഞിനെ കാണാനില്ലെന്ന് മനസിലായ അമ്മ അമ്മായിയമ്മയ്ക്കൊപ്പം വീടുമുഴുവന്‍ തിരഞ്ഞു. അതിനുശേഷം ടെറസിലെത്തിയ അമ്മ ടാങ്കിനടുത്ത് കുഞ്ഞിന്റെ ഉടുപ്പ് കണ്ടതോടെയാണ് ടാങ്കിനുള്ളില്‍ നോക്കിയത്. അവശനിലയിലായ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു.
പുറത്തുനിന്നാരെങ്കിലും കുഞ്ഞിനെ അപായപ്പെടുത്തിയതായിരിക്കുമെന്ന് പറഞ്ഞ് അമ്മയ്ക്കൊപ്പം നിന്ന പിതാവിനെ പൊലീസ് എളുപ്പം പിടികൂടി. കുഞ്ഞിന്റെ അമ്മ തന്നെയാണ് പിതാവിനെക്കുറിച്ച് സംശയമുണ്ടെന്ന് കരൂര്‍ പൊലീസിനോട് പറഞ്ഞത്. അറസ്റ്റിലായ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. പോക്സോ വകുപ്പുപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.